Railway | ചെന്നൈയിലാണോ, ഓണത്തിന് നാട്ടിലെത്താം! പാലക്കാട് വഴി കൊച്ചുവേളിയിലേക്ക് പ്രത്യേക എ സി ട്രെയിൻ
● ട്രെയിൻ സെപ്റ്റംബർ 13ന് പുറപ്പെടും.
● ട്രെയിനിൽ 14 എസി കോച്ചുകളുണ്ട്.
● വിവിധയിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.
പാലക്കാട്: (KVARTHA) ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഒറ്റ സർവീസായിരിക്കും നടത്തുക. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ട്രെയിൻ സൗകര്യപ്രദമായിരിക്കും.
ചെന്നൈ എഗ്‌മോർ - കൊച്ചുവേളി പ്രത്യേക ട്രെയിൻ (നമ്പർ: 06160) സെപ്റ്റംബർ 13 വെള്ളിയാഴ്ച ചെന്നൈ എഗ്‌മോറിൽ നിന്ന് വൈകുന്നേരം 3.15ന് പുറപ്പെടും. 14ന് രാവിലെ 8:30ന് കൊച്ചുവേളിയിൽ എത്തും. 14 എസി മൂന്നാം ക്ലാസ് എക്കോണമി കോച്ചുകൾ, ഒരു രണ്ടാം ക്ലാസ് കം ലഗേജ് കോച്ച് (ഭിന്നശേഷി സൗഹൃദം) എന്നിവയും ഒരു ജനറേറ്റർ കാർ കോച്ചും ട്രെയിനിൽ ഉണ്ടായിരിക്കും.
സമയക്രമം:
ചെന്നൈ എഗ്മോർ: വൈകുന്നേരം 3:15
പെരാമ്പൂർ: 3.54
തിരുവള്ളൂർ: 4:20
ആറക്കോണം ജംക്ഷൻ: 4.43
കട്പാടി ജംക്ഷൻ: 5:38
ജോളാർപേട്ട് ജംക്ഷൻ: 7:05
സേലം ജംക്ഷൻ: രാത്രി 8:28
ഈറോഡ് ജംക്ഷൻ: 9:20
തിരുപ്പൂർ: 10.13
പോദനൂർ ജംക്ഷൻ: 11:33
പാലക്കാട് ജംക്ഷൻ: പുലർച്ചെ 12:37
തൃശൂർ: 1:32
ആലുവ: 2:36
എറണാകുളം ടൗൺ: 3:00
കോട്ടയം: 4:10
ചങ്ങനാശ്ശേരി: 4:33
തിരുവല്ല: 4:44
ചെങ്ങന്നൂർ: 4:54
മാവേലിക്കര: 5:10
കായംകുളം ജംക്ഷൻ: 5:25
കൊല്ലം ജംക്ഷൻ: രാവിലെ 6:22
കൊച്ചുവേളി: രാവിലെ 8:30
#OnamSpecialTrain #ChennaiToKochuveli #RailwayNews #FestivalTravel #Kerala #India