Service | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണത്തിന് നാട്ടിലെത്താൻ ബെംഗ്ളൂറിൽ നിന്ന് ഒരു പ്രത്യേക ട്രെയിൻ കൂടി; എറണാകുളത്തേക്കും തിരിച്ചും 2 സർവീസുകൾ; അറിയാം കൂടുതൽ
ട്രെയിൻ നമ്പർ 06101 എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്കും, 06102 യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്കും സർവീസ് നടത്തും
പാലക്കാട്: (KVARTHA) ഓണം തിരക്ക് മുന്നിൽക്കണ്ട് ബെംഗ്ളൂരിലെ യെലഹങ്ക ജംക്ഷനിൽ നിന്നും എറണാകുളത്തേക്കും തിരിച്ചും രണ്ട് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. രണ്ട് സർവീസുകളാണ് ഉണ്ടാവുക.
ട്രെയിൻ നമ്പർ 06101 എറണാകുളം ജംക്ഷൻ - യെലഹങ്ക ജംക്ഷൻ സ്പെഷൽ സെപ്റ്റംബർ നാല് വെള്ളിയാഴ്ചയും, ആറ് ശനിയാഴ്ചയും ഉച്ചയ്ക്ക് 12:40ന് എറണാകുളം ജംക്ഷനിൽ നിന്ന് യാത്ര പുറപ്പെടും. രാത്രി 11 മണിക്ക് യെലഹങ്ക ജംക്ഷനിൽ എത്തും.
ട്രെയിൻ നമ്പർ 06102 യെലഹങ്ക ജംക്ഷൻ - എറണാകുളം ജംക്ഷൻ സ്പെഷൽ സെപ്റ്റംബർ അഞ്ച് വ്യാഴ്ചയും, ഏഴ് ഞായറാഴ്ചയും പുലർച്ചെ അഞ്ചിന് യെലഹങ്ക ജംക്ഷനിൽ നിന്ന് യാത്ര പുറപ്പെടും. ഉച്ചയ്ക്ക് 2:20ന് എറണാകുളം ജംക്ഷനിൽ എത്തും.
സമയക്രമം
ട്രെയിൻ നമ്പർ 06101:
എറണാകുളം ജംക്ഷൻ: 12:40
തൃശൂർ: 13:53 / 13:55
പാലക്കാട് ജംക്ഷൻ: 15:15 / 15:17
പോടനൂർ ജംക്ഷൻ: 16:13 / 16:15
തിരുപ്പൂർ: 16:58 / 17:00
ഈറോഡ് ജംക്ഷൻ: 17:45 / 17:50
സേലം ജംക്ഷൻ: 18:33 / 18:35
വൈറ്റ്ഫീൽഡ്: 21:21 / 21:22
കൃഷ്ണരാജപുരം: 21:31 / 21:33
യെലഹങ്ക ജംക്ഷൻ: 23:00
ട്രെയിൻ നമ്പർ 06102:
യെലഹങ്ക ജംക്ഷൻ: 05:00
കൃഷ്ണരാജപുരം: 05:20 / 05:22
വൈറ്റ്ഫീൽഡ്: 05:31 / 05:32
സേലം ജംക്ഷൻ: 05:58 / 09:00
ഈറോഡ് ജംക്ഷൻ: 09:50 / 09:55
തിരുപ്പൂർ: 10:33 / 10:35
പോടനൂർ ജംക്ഷൻ: 11:15 / 11:17
പാലക്കാട് ജംക്ഷൻ: 12:08 / 12:10
തൃശൂർ: 13:18 / 13:20
എറണാകുളം ജംക്ഷൻ: 14:20
നേരത്തെ കൊച്ചുവേളിയിൽ നിന്ന് ബെംഗ്ളൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയിരുന്നു. ട്രെയിൻ നമ്പർ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗ്ളുറു വീക്ക്ലി സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05ന് പുറപ്പെട്ട് ബുധാഴ്ച രാവിലെ 10.55ന് എസ്എംവിടി ബെംഗ്ളൂരിലെത്തും. ഈ ട്രെയിൻ സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളിൽ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗ്ളുറു-കൊച്ചുവേളി വീക്ക്ലി സ്പെഷൽ ട്രെയിൻ എസ്എംവിടി ബെംഗ്ളൂരിൽ നിന്ന് ബുധാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും. ഈ ട്രെയിൻ സെപ്റ്റംബർ 4, 11, 18, 25 തീയതികളിൽ സർവീസ് നടത്തും.