Airports | കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു
● ഇതോടൊപ്പം കണ്ണൂർ വിമാനത്താവളത്തിന് സാർക്ക് ഏഷ്യൻ രാജ്യങ്ങളുമായി ഓപൺ സ്‌കൈ പോളിസ് അനുവദിച്ച് തരണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
● കണ്ണൂർ എയർപോർട്ടിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഉടൻ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി സംഘാംഗങ്ങൾക്ക് ഉറപ്പ് നൽകി.
കണ്ണൂർ: (KVARTHA) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദ്യയാത്രക്കാരുടെ സംഘടനയായ ടീം ഹിസ്‌റ്റോറിക്കൽ ജേർണി അംഗങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചിരപ്പൂ രാംമോഹൻ നായിഡുവിനെ ഡൽഹിയിലെ മന്ത്രാലയത്തിൽ സന്ദർശിച്ച് നിവേദനം നൽകി.
ഇതോടൊപ്പം കണ്ണൂർ വിമാനത്താവളത്തിന് സാർക്ക് ഏഷ്യൻ രാജ്യങ്ങളുമായി ഓപൺ സ്‌കൈ പോളിസ് അനുവദിച്ച് തരണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂർ എയർപോർട്ടിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഉടൻ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി സംഘാംഗങ്ങൾക്ക് ഉറപ്പ് നൽകി.
നിവേദകസംഘത്തിൽ എംപിമാരായ ജോൺ ബ്രിട്ടാസ്, പി.സന്തോഷ്‌കുമാർ, വി ശിവദാസ്, ടീം ഹിസ്‌റ്റോറിക്കൽ ജേർണിയുടെ പ്രസിഡന്റ് കെ എസ് അബ്ദുൽ ലത്തീഫ്, സെക്രട്ടറി ജയദേവൻ മാല്‍ഗുഡി, രക്ഷാധികാരികളായ സാദാനന്ദൻ, ആർകിടെക്ട് മധുകുമാർ, വൈസ് പ്രസിഡന്റ് ഷംസീർ എന്നിവർ പങ്കെടുത്തു.
#KannurAirport #Aviation #OpenSky #SarkCountries #MinisterVisit #Travel