Extension | ഓണം തിരക്ക്: ചെന്നൈയിൽ നിന്നും കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിനിന്റെ സർവീസ് നീട്ടി; അറിയാം 

 
Chennai Central Railway Station
Chennai Central Railway Station

Representational Image Generated by Meta AI

ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി അഞ്ച് സർവീസുകൾ ഉണ്ടാവും

പാലക്കാട്: (KVARTHA) ചെന്നൈ സെൻട്രലിൽ നിന്നും കൊച്ചുവേളിയിലേക്കും തിരിച്ചും പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളുടെ സർവീസ് നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഓണം തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി അഞ്ച് സർവീസുകൾ ഉണ്ടാവും.

ട്രെയിൻ നമ്പർ 06043 ചെന്നൈ സെൻട്രൽ - കൊച്ചുവേളി വീക്ക്ലി സ്പെഷൽ ട്രെയിൻ ചെന്നൈയിൽ നിന്ന് ബുധാഴ്ചകളിൽ വൈകീട്ട് 03.45ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. ഈ ട്രെയിൻ ആഗസ്റ്റ് 28, സെപ്റ്റംബർ 4, 11, 18, 25 തീയതികളിൽ സർവീസ് നടത്തും.

ട്രെയിൻ നമ്പർ 06044 കൊച്ചുവേളി - ചെന്നൈ സെൻട്രൽ വീക്ക്ലി സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ട് 6.25ന് പുറപ്പെട്ട് വെള്ളിയാഴ്ച 11.25ന് ചെന്നൈയിൽ എത്തും. ഈ ട്രെയിൻ ഓഗസ്റ്റ് 29, സെപ്റ്റംബർ 5, 12, 19, 26 തീയതികളിൽ സർവീസ് നടത്തും.

#OnamSpecialTrains #ChennaiKochuveli #SouthernRailway #TravelNews #KeralaTravel #TrainSchedule

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia