Premi Viswanath | 32 കാരിയായ നടി പ്രേമി വിശ്വനാഥിന് ഇത്രയും മുതിര്‍ന്ന മകനോ? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീഡിയോ 

 
Actress Premi Viswanath and Son images going viral on social media, Actress, Premi Viswanath, Son, Images, Viral, Social Media
Actress Premi Viswanath and Son images going viral on social media, Actress, Premi Viswanath, Son, Images, Viral, Social Media

Instagram/Premi Viswanath

സെലിബ്രിറ്റി ജ്യോത്സ്യന്റെ ഭാര്യ കൂടിയാണ് നടി

ഈ പ്രായത്തില്‍ എങ്ങനെ യുവാവായ ഒരു മകന്റെ അമ്മയാകും എന്നാണ് മറ്റൊരു ചോദ്യം

കൊച്ചി: (KVARTHA) 'കറുത്തമുത്ത്' (Karuthamuthu) എന്ന ടെലിവിഷന്‍ സീരിയലിലെ (Television Serial) നായികയായി പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങിയ താരമാണ് നടി പ്രേമി വിശ്വനാഥ് (Premi Viswanath). കറുത്തമുത്തിന് ശേഷം തെലുങ്കിലെ (Telugu) 'കാര്‍ത്തിക ദീപം' എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കി. ഇരുണ്ട നിറം കാരണം വിവേചനം നേരിടുന്ന വീട്ടമ്മയുടെ വേഷമായിട്ടായിരുന്നു ഈ രണ്ട് സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടത്. ഇതോടെ, മലയാളത്തിനും അതിന് പുറത്തും പ്രേമി ശ്രദ്ധ നേടാന്‍ തുടങ്ങി. 

ഇപ്പോഴിതാ, എല്ലാ ഭാഷകളിലും നായികയായി തിളങ്ങിയ പ്രേമിയുടെ ഏറ്റവും പുതിയ സമൂഹ മാധ്യമ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ചയായി മാറുകയാണ്. നടിയുടെ റീല്‍സ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കണ്ടാല്‍ നടിയുടെ സഹോദരനെന്ന് തോന്നുന്ന ചെറുപ്പക്കാരനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോക്ക്, 'അമ്മയും മകനും' എന്ന അടിക്കുറിപ്പോടെയാണ് പ്രേമി റീല്‍സ് വീഡിയോ പങ്കുവച്ചത്.  

എന്നാല്‍ ഇത് നടിയുടെ മകനാണെന്ന കാര്യം പ്രേമിയുടെ ആരാധകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ശരിക്കും ഇവര്‍ അമ്മയും മകനും തന്നെയാണോ എന്നാണ് കൂടുതല്‍ കമന്റുകളും. മറ്റു ചിലര്‍ മുഖസാദൃശ്യം നോക്കി ഇത് പ്രേമിയുടെ മകനാകാമെന്ന് പ്രവചിക്കുന്നുമുണ്ട്. കണ്ടാല്‍ സഹോദരിയും സഹോദരനും എന്ന് മാത്രമേ പറയുള്ളൂവെന്നാണ് ഇന്‍സ്റ്റഗ്രാം റീലില്‍ എത്തിച്ചേര്‍ന്ന മറ്റൊരു കമന്റ്. വികിപീഡിയ പ്രകാരം പ്രേമിയുടെ പ്രായം 32 വയസ് മാത്രമാണ്. ഈ പ്രായത്തില്‍ എങ്ങനെ യുവാവായ ഒരു മകന്റെ അമ്മയാകും എന്നാണ് മറ്റൊരു ചോദ്യം.

റീലില്‍ കാണുന്നത് സ്വന്തം മകന്‍ തന്നെയാണോ എന്ന് പ്രേമി വിശ്വനാഥ് കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. എന്നാല്‍, മൂത്ത മകനായ മനുജിത്തിനൊപ്പമാണ് പ്രേമി നൃത്തം ചെയ്യുന്നത്. പ്രമുഖ സെലിബ്രിറ്റി ജ്യോത്സ്യനായ ടി എസ് വിനീത് ഭട്ട് ആണ് പ്രേമിയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മകന്‍ മനുജിത്തിനൊപ്പം ചേര്‍ന്ന് രസകരമായ റീല്‍സ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് വൈറലായി മാറിയത്.

പ്രേമി പൊതുവേ തന്റെ കുടുംബംജീവിതത്തെ കുറിച്ച് പരസ്യമാക്കുന്ന പ്രകൃതക്കാരിയല്ല. എന്നാലും ഏതാനും അന്യഭാഷാ അഭിമുഖങ്ങളില്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് പ്രേമി ചിലതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേമ വിവാഹമായിരുന്നോവെന്ന ചോദ്യത്തിന് പൊട്ടിചിരിയാണ് മറുപടി നല്‍കുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia