Aster MIMS | ഹൃദയത്തിന് കരുതലായി ഇവരുണ്ട്! 1000 സി എ ബി ജി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി; അതുല്യ നേട്ടം
Jan 21, 2024, 20:38 IST
കണ്ണൂര്‍: (KVARTHA) നാലര വര്‍ഷത്തിനിടയില്‍ ആയിരം സി എ ബി ജി സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ചരിത്രം കുറിച്ചു. ഇതിന്റെ ഭാഗമായി 'ഹൃദയ ചികിത്സ ഫലപ്രദമാണ്, ഭയപ്പെടേണ്ടതല്ല' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച സി എ ബി ജി വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ സംഗമം 'ഹൃദയ സംഗമം' ശ്രദ്ധേയമായി. ഹൃദയചികിത്സയുമായും ശസ്ത്രക്രിയാ രീതികളുമായും ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് കണ്ണൂർ ആസ്റ്റര്‍ മിംസിലെ ഹൃദ്രോഗ വിദഗ്ധർ സംഗമത്തിൽ ജനങ്ങളുമായി സംവദിച്ചു. സി എ ബി ജിക്ക് വിധേയരായവര്‍ തങ്ങളുടെ അനുഭവവും വേദിയില്‍ പങ്കുവെച്ചു.
ഹൃദയ ധമനികളില്‍ ബ്ലോക് സംഭവിക്കുകയും മരുന്ന് ഉപയോഗിച്ചോ, ആന്‍ജിയോ പ്ലാസ്റ്റിയിലൂടെയോ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് സി എ ബി ജി എന്ന കൊറോണറി ആര്‍ടറി ബൈപാസ് ഗ്രാഫ്റ്റിങ് ആവശ്യമായി വരുന്നത്. രോഗിയുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നും ഹൃദയത്തിന് അനുയോജ്യമായ രക്തക്കുഴല്‍ എടുത്ത് (ഈ രക്തക്കുഴല്‍ ഗ്രാഫ്റ്റ് എന്നറിയപ്പെടുന്നു) ബ്ലോകിനെ മറികടക്കുന്ന രീതിയില്‍ രക്തത്തിന് സഞ്ചാരയോഗ്യമായ പുതിയ പാത സൃഷ്ടിക്കുന്ന രീതിയാണ് സി എ ബി ജി. ഇതിലൂടെ രക്തം ബ്ലോകില്‍ പെടാതെ ബൈപാസ് ചെയ്ത് ബ്ലോകിനെ മറികടന്ന് ഹൃദയത്തിലേക്കെത്തുന്നു.
സി എ ബി ജി ഉള്‍പെടെയുള്ള മുഴുവന്‍ നൂതന ഹൃദയ ശസ്ത്രക്രിയാ രീതികളിലും വൈദഗ്ധ്യം നേടിയ പത്തോളം സീനിയര്‍ കണ്സല്ടന്റുമാരാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയാക് സയന്‍സസ് വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ നേട്ടം കരസ്ഥമാക്കാൻ സാധിച്ചതെന്ന് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജൻ ഡോ. പ്രസാദ് സുരേന്ദ്രന് പറഞ്ഞു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ ഡോക്ടർമാരായ ഗണേഷ്, റിജോയ്, ദിൻരാജ്, ഓപറേഷൻസ് എ ജി എം വിവിൻ ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : News, Malayalam-News, Kerala-News, Kannur, Aster MIMS Kannur completes 1000 CABG.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.