അന്ധയായ ആ മാതാവ് ആദ്യമായി തന്റെ കണ്‍മണിയെ കാണുന്ന നിമിഷം; വീഡിയോ കാണാം

 


വാഷിംങ്ടണ്‍: (www.kvartha.com 25/01/2015) ഒരു അമ്മ സ്വന്തം കുഞ്ഞിനോട് ആശുപത്രി കിടക്കയില്‍ കുശലം പറയുന്ന വീഡിയോ. ഇത് ശരിക്കും നിങ്ങളെ പൊട്ടിക്കരയിക്കും. കാരണം എന്തന്നല്ലേ... അന്ധയായ കാനഡ സ്വദേശി കാത്തി ബീറ്റ്‌സ് എന്ന 29 കാരി പ്രസവാനന്തരം കുഞ്ഞിനെ ഒരു നിമിഷത്തേക്ക് ഇ സൈറ്റ് ഗ്ലാസ് എന്ന പ്രത്യേക തരം ഗ്ലാസ് വെച്ച് അവര്‍ കാണുന്നതാണ് വീഡിയോ... ആ സമയത്തുണ്ടാകുന്ന അമ്മയുടെ മുഖത്തെ വികാര നിര്‍ഭരമായ നിമിഷം, അതു കണ്ടുനിന്നവരുടെ മുഖത്തെ സന്തോഷം, പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്.

കുറച്ചു നിമിഷത്തേക്ക് കുഞ്ഞിനെ തലോടുന്ന, കുഞ്ഞിനോട് കഥ പറയുന്ന ആ രംഗങ്ങള്‍ കാണേണ്ടതു തന്നെയാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള വികാര നിര്‍ഭരമായ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറുകയും ചെയ്തു. ജനുവരി 21ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

(വീഡിയോ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക)

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

അന്ധയായ ആ മാതാവ് ആദ്യമായി തന്റെ കണ്‍മണിയെ കാണുന്ന നിമിഷം; വീഡിയോ കാണാം



Keywords : Mother, Child, Baby, Video, World, Hospital, Youth, Blind mom Kathy Beitz able to see newborn son for first time using eSight glasses. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia