Crash | പരിശീലന പറക്കലിനിടെ ഇന്‍ഡ്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണു, വീഡിയോ
പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അന്വേഷണത്തിന് ഉത്തരവിട്ടു.
ജയ്പൂര്‍: (KVARTHA) ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം (Mig-29 Fighter Jet) പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ബാര്‍മര്‍ (Barmer) സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് സംഭവമുണ്ടായത്. പൈലറ്റ് അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില്‍ നിന്നും ദൂരെ വയലിലാണ് യുദ്ധവിമാനം തകര്‍ന്നു വീണത്. വിമാനത്തിന് ഗുരുതരമായ സാങ്കേതിക തടസം നേരിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് വ്യോമസേന അധികൃതര്‍ വ്യക്തമാക്കി.
ബാര്‍മര്‍ കളക്ടര്‍ നിശാന്ത് ജെയിന്‍, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ഫോഴ്‌സ് അറിയിച്ചു.
#MiG29 #IndianAirForce #aircraftcrash #aviation #India #accident #military #defense
During a routine night training mission in #Barmer sector, an #IAF #MiG-29 encountered a critical technical snag, forcing the pilot to eject. The pilot is safe and NO LOSS OF LIFE OR PROPERTY was reported. A Court of Inquiry has been ordered.
— Aditya 🇮🇳 (@ShadowOps_21) September 3, 2024
- Indian Air Force pic.twitter.com/6yohy5DcKu