പട്ടിയും, പൂച്ചയുമൊന്നുമല്ല, ഇത് കളി വേറെ! പെരുമ്പാമ്പിനൊപ്പം കളിക്കുകയും അതിനെ തലോടുകയും പഞ്ഞിക്കിടക്ക പോലെ പുറത്ത് കയറിക്കിടക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 15.12.2021) പട്ടിയും, പൂച്ചയുമൊന്നുമല്ല, ഇത് കളി വേറെ, പെരുമ്പാമ്പിനൊപ്പം കളിക്കുകയും അതിനെ തലോടുകയും പഞ്ഞിക്കിടക്ക പോലെ പുറത്ത് കയറിക്കിടക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍. സാധാരണ കുട്ടികളുടെ കളിക്കൂട്ടുകാര്‍ പട്ടിയോ പൂച്ചയോ ആണെങ്കില്‍ ഈ പെണ്‍കുട്ടിയുടെ ചങ്ങാതി പെരുമ്പാമ്പാണ്. 

ഭീമന്‍ പെരുമ്പാമ്പിനൊപ്പം കളിച്ചുല്ലസിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌നേക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചുവന്ന ടീ ഷര്‍ടും പാന്റും നീല ചെരുപ്പും ധരിച്ച ഒരു സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവള്‍ക്കരികിലേയ്ക്ക് ഇഴഞ്ഞടുത്തു. പാമ്പിനെ കണ്ട് പെണ്‍കുട്ടിക്ക് സന്തോഷമായി. നല്ല വലിപ്പമുള്ള പെരുമ്പാമ്പാണ് കുട്ടിയുടെ അടുത്തേക്ക് വന്നത്.

പട്ടിയും, പൂച്ചയുമൊന്നുമല്ല, ഇത് കളി വേറെ! പെരുമ്പാമ്പിനൊപ്പം കളിക്കുകയും അതിനെ തലോടുകയും പഞ്ഞിക്കിടക്ക പോലെ പുറത്ത് കയറിക്കിടക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

പാമ്പ് കാലിന് ചുവട്ടിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കാല് മാറ്റുകയും, പാമ്പിന്റെ തലയില്‍ പിടിക്കുകയും തലോടുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടാതെ കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്ത് കിടന്ന് പുഞ്ചിരിയോടെ അതിനെ തഴുകുന്നതും വീഡിയോയില്‍ കാണാം. 

യാതൊരു ഭയവുമില്ലാതെ വമ്പന്‍ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെണ്‍കുട്ടിയുടെ ധൈര്യം കണ്ട് അദ്ഭുതപ്പെടുകയാണ് പലരും. അതേസമയം വീഡിയോ ചെയ്യുന്നതിനായി കുട്ടിയെ ഇത്ര അപകടകരമായ സാഹചര്യത്തില്‍ ഇരുത്തിയതിനെ എതിര്‍ത്തും പലരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 Keywords:  Little girl fearlessly plays with huge python, video goes viral: Watch, New Delhi, News, Video, Social Media, Child, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia