Man Assaulted for Kissing Wife | സരയൂനദിയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് യുവാവിന് ആള്‍കൂട്ടമര്‍ദനം, അസഭ്യവര്‍ഷവും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ്
Jun 23, 2022, 15:37 IST
അയോധ്യ: (www.kvartha.com) സരയൂനദിയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ചതിന് യുവാവിന് ആള്‍കൂട്ടമര്‍ദനം. നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ചാണ് യുവാവിന് നേരെ മര്‍ദനവും അസഭ്യവര്‍ഷവും ചൊരിഞ്ഞത്. സംഭവത്തിന്റെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇത്തരം പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാര്‍ ആക്രമിച്ചത്.
ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആള്‍കൂട്ടത്തിന്റെ ദൃശ്യവും വീഡിയോയില്‍ വ്യക്തമാണ്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് അറിയിച്ചു. കേസന്വേഷണത്തിനായി ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Ayodhya,Assault,Youth,Couples,Police,Case,Enquiry,Social-Media,Video,viral, Man beaten up for kissing his wife in Sarayu river in Ayodhyaअयोध्या: सरयू में स्नान के दौरान एक आदमी ने अपनी पत्नी को किस कर लिया. फिर आज के रामभक्तों ने क्या किया, देखें: pic.twitter.com/hG0Y4X3wvO
— Suneet Singh (@Suneet30singh) June 22, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.