Criticism | വാഹനമിടിച്ച് 2 പേര്‍ മരിച്ചിട്ടും കൂസലില്ലാതെ യുവതി; തരംഗമായി രോഷാകുലരായ ആള്‍കൂട്ടത്തെ നോക്കി കൈചൂണ്ടി ഭീണഷിപ്പെടുത്തുന്ന വീഡിയോ

 
Pakistani woman smiles in video after crushing 2 people under SUV: ‘Mere baap ko nahi jantay’, Karachi accident, Natasha Danish.
Pakistani woman smiles in video after crushing 2 people under SUV: ‘Mere baap ko nahi jantay’, Karachi accident, Natasha Danish.

Photo Credit: Screenshot from a X by Zain Tareen

പരുക്കേറ്റ ഒരാള്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍.

ലഹോര്‍: (KVARTHA) തന്റെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചിട്ടും കൂസലില്ലാതെ പെരുമാറുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ (Social Media) തരംഗമാകുന്നു. അപകടത്തിനുശേഷം (Accident) ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ് ഡാനിഷ് എന്ന യുവതിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. കറാച്ചിയിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ.

പാക്കിസ്ഥാനിലെ കറാച്ചിയിലെ കര്‍സാസില്‍ ഓഗസ്റ്റ് 19നാണ് നടാഷ ഡാനിഷ് അലക്ഷ്യമായി ഓടിച്ച ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ഇടിച്ച് അപകടമുണ്ടായത്. സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും ബൈക്കുകളിലും ഇവരുടെ കാറിടിച്ചു. സംഭവത്തില്‍ ഒരു പിതാവും മകളും തല്‍ക്ഷണം മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയിലാണ്. 

അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചിലര്‍ക്കുനേരെ നതാഷ നടത്തിയ പെരുമാറ്റമാണ് വിമര്‍ശനത്തിന് കാരണമായത്. രോഷാകുലരായ ആള്‍ക്കൂട്ടത്തെ നോക്കി നതാഷ ചിരിക്കുന്നതും തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജനങ്ങളോട് കൈചൂണ്ടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

അതേസമയം മാനസികപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി അപകടത്തിനുശേഷം നതാഷ കോടതിയില്‍ ഹാജരായില്ല. നതാഷയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ജിന്ന ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നതാഷയ്ക്ക് ചികിത്സ നല്‍കേണ്ടതായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം.

#KarachiAccident, #NatashaDanish, #CarCrash, #SocialMediaControversy, #PakistanNews, #PublicReaction


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia