Criticism | 'യൂട്യൂബ് കണ്ടു വാഹനം ഓടിക്കുന്ന റാപ്പിഡോ ഡ്രൈവർ, ഒപ്പം അമിത വേഗതയും'; ആശങ്കയിലായി നെറ്റിൻസൻസ് 

 
Criticism
Criticism

Image Credit: Instagram/ Sai Chand Bandi

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി 

ന്യൂഡൽഹി: (KVARTHA) റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ച് അധികൃതര്‍ പലതവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും ഈ പ്രവണത തുടരുന്ന കാഴ്ചയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് നാം നിരവധി വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്ന് മാത്രമല്ല പലരും ഇത് കണ്ട് ആശങ്കാകുലരായി. 

ഒരു റാപ്പിഡോ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടയില്‍ യൂട്യൂബ് ഷോര്‍ട്ട്‌സില്‍ ഒരു പ്രത്യേക ക്രിക്കറ്റ് മത്സരത്തിന്റെ ഹൈലറ്റുകള്‍ കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. റാപ്പിഡോയിലെ യാത്രക്കാരനായ സായ് ചന്ദ് ബന്ദി എന്ന വ്യക്തിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഇയാള്‍ കയറിയ റാപ്പിഡോയുടെ ഡ്രൈവര്‍ അമിതഗേവത്തില്‍ വാഹനം ഓടിക്കുന്നത് കാണാം. 

ഈ സമയം ഡ്രൈവര്‍ തന്റെ ബൈക്കിന്റെ ഹാന്‍ഡില്‍ ഒരു ഫോണ്‍ ഘടിപ്പിച്ച് അതില്‍ യൂട്യൂബ് ഷോര്‍ട്‌സ് കാണുകയാണ്. ഇത് കണ്ട യാത്രക്കാരന്‍ ഈ സാഹചര്യത്തെക്കുറിച്ച് ആശങ്കാകുലനാകുകയും ക്യാമറയിലേക്ക് ഒരു പരിഭ്രമത്തോടെ പുഞ്ചിരിക്കുകയും ചെയ്യുന്നു. വീഡിയോയുടെ ഒരു ഘട്ടത്തില്‍, റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരാളെ ഇടിക്കുന്നതില്‍ നിന്ന് ഡ്രൈവര്‍ കഷ്ടിച്ച് രക്ഷപ്പെടുന്നതായും കാണുന്നുണ്ട്. 

'സഹോദരാ, റോഡിലേക്ക് നോക്കി ഡ്രൈവ് ചെയ്യുക. നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അവന്‍ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ കാണുന്നു.'എന്ന് കുറിച്ചുകൊണ്ടാണ് ബന്ദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇതിനോടകം 1.2 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്.  നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുുമായെത്തിയത്. 

'ഞാന്‍ ഒരിക്കലും ഒരു റാപ്പിഡോ എടുത്തിട്ടില്ല, ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്, അതുകൊണ്ട് ഞാനൊരിക്കലും എടുക്കുന്നില്ല. എന്നാലും ആ ഹെല്‍മെറ്റ്? എന്നാണ് ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റൊരു ഉപയോക്താവായ മനോജ് കുമാര്‍ പറഞ്ഞു, 'ബൈക്ക് മാത്രമല്ല, ഓട്ടോ ഡ്രൈവര്‍മാര്‍ പോലും റീലുകള്‍, യൂട്യൂബ് ഷോര്‍ട്ട്‌സ് എന്നിവ വാഹനം ഓടിക്കുന്ന സമയത്ത് കാണുന്നുണ്ട്' എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് 'ഇതൊരു തമാശയല്ല, പരാതിപ്പെടുക, അല്ലെങ്കില്‍ അവന്‍ ഇത് വീണ്ടും ചെയ്യും, അടുത്ത തവണ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്നാണ്.

#Rapido #YouTube #roadsafety #trafficviolation #socialmedia #India

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia