Cop & Wife Fall Ditch | കനത്ത മഴയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും അപകടത്തില്‍പെട്ടു; അടച്ചിടാത്ത ഓവുചാലില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്; അധികൃതരുടെ അനാസ്ഥയെന്ന് വിമര്‍ശനം, വീഡിയോ
Jun 20, 2022, 12:53 IST
ലക്നൗ: (www.kvartha.com) കനത്ത മഴയില്‍ സ്കൂടറില്‍ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഓടയില്‍ വീണു. ഉത്തര്‍പ്രദേശിലെ അലിഗന്ധിലാണ് സംഭവം. ദയാനന്ദ സിങ്ങും ഭാര്യയുമാണ് അപകടത്തില്‍പെട്ടത്. വെള്ളക്കെട്ടുള്ള നിരത്തിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ അടച്ചിടാത്ത ഓവുചാലില്‍ വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആശുപത്രിയിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ വെള്ളക്കെട്ടുള്ള റോഡിലൂടെ പ്രവേശിക്കുന്നതും വൈകാതെ ഓടയിലേക്ക് വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ആളുകള്‍ ഓടി കൂടുന്നതും ദമ്പതികളെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സീപത്തുണ്ടായിരന്നവര് ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഇരുവര്‍ക്കും പരിക്കേറ്റു.
പൊലീസുകാരനും ഭാര്യയും വെള്ളക്കെട്ടില്‍ വീണത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വാക്വാദങ്ങളും കാരണമായി. മഴക്കാലത്തും ഓവുചാലുകള്‍ അടച്ചിടാത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് ആരോപണമുണ്ട്. തിരക്കേറിയ റോഡില്‍ മഴക്കാലത്തും ഓവുചാലുകള്‍ തുറന്നിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
'ഇതാണ് യുപിയിലെ 'സ്മാര്‍ട് സിറ്റി അലിഗഡ്, ആരോടാണ് നാം നന്ദി പറയുക' വിരമിച്ച് ഐഎസ് ഉദ്യോഗസ്ഥന് സൂര്യ പ്രതാപ് സിങ് ട്വീറ്റ് ചെയ്തു.
Keywords: News,National,India,Uttar Pradesh,Lucknow,Police,Police men,Video, Uttar Pradesh: Policeman, Wife Fall into Inundated Drain Amid Waterlogging in Aligarh#यूपी का स्मार्ट सिटी अलीगढ़।
— Surya Pratap Singh IAS Rtd. (@suryapsingh_IAS) June 19, 2022
किसे धन्यवाद दें? pic.twitter.com/VnwAqLRKQc
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.