Deep sea creature | പ്രദേശവാസികളെ പരിഭ്രാന്തരാക്കി ചിലിയില്‍ പിടിക്കപ്പെട്ട ഭീമാകാരനായ ആഴക്കടല്‍ ജീവി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രദേശവാസികളെ പരിഭ്രാന്തരാക്കി ചിലിയില്‍ മീന്‍പിടുത്ത തൊഴിലാളികള്‍ പിടികൂടിയ 16 അടി നീളമുള്ള ഭീമന്‍ മത്സ്യം. ഓര്‍ഫിഷ് എന്ന മത്സ്യമാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഭൂകമ്പങ്ങള്‍ക്കും സുനാമികള്‍ക്കും ഈ മത്സ്യം കാരണമാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

Deep sea creature | പ്രദേശവാസികളെ പരിഭ്രാന്തരാക്കി ചിലിയില്‍ പിടിക്കപ്പെട്ട ഭീമാകാരനായ ആഴക്കടല്‍ ജീവി

ചില പ്രദേശങ്ങളിലെ സംസ്‌കാരം അനുസരിച്ച് ഇവയെ കാണുന്നത് ശകുനപ്പിഴയാണ്. ആഴക്കടലിലെ ഇരുണ്ട വെള്ളത്തില്‍ വസിക്കുന്നതും തീരത്തിനടുത്ത് അപൂര്‍വമായി കാണപ്പെടുന്നതുമായ ഈ ജീവികള്‍ ലോകത്തിലെ ഏറ്റവും നീളമുള്ള അസ്ഥിയുള്ള മത്സ്യമാണ്.

ചിലിയിലെ അരിക നഗരത്തില്‍ നിന്നുള്ള ഒരു കൂട്ടം മീന്‍പിടുത്ത തൊഴിലാളികള്‍ അടുത്തിടെ 16 അടി നീളമുള്ള ഓര്‍ഫിഷിനെ പിടികൂടി. ഭീമാകാരനായ, പാമ്പിനെപ്പോലെയുള്ള ഇതിനെ കാണാന്‍ പ്രദേശവാസികള്‍ തടിച്ചുകൂടി. ടിക് ടോകില്‍ ആദ്യം പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഓര്‍ഫിഷിന്റെ വലിപ്പം കാണിക്കാന്‍ ക്രെയിന്‍ കൊണ്ട് ഉയര്‍ത്തിയിരിക്കുന്നത് കാണാം എന്ന് ദി മിറര്‍ റിപോര്‍ട് ചെയ്തു.

10 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ഇവയെ കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പലരും വിശ്വസിക്കുന്നു. കരയിലേക്ക് ഈ ജീവി വരുന്നത് വെള്ളത്തിനടിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭൂകമ്പങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

200 മുതല്‍ 1000 മീറ്റര്‍ വരെ ആഴത്തില്‍ വസിക്കുന്ന ഭീമന്‍ മത്സ്യം വെള്ളത്തിനടിയിലുള്ള ഭൂകമ്പങ്ങള്‍ക്ക് മുന്നോടിയായി മാത്രമേ തീരത്ത് വരികയുള്ളൂ എന്നും ഐതിഹ്യവുമുണ്ട്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഈ അവകാശവാദങ്ങളെ തള്ളിക്കളയുന്നു.

'വലിയ ഭൂകമ്പങ്ങള്‍ക്ക് ചുറ്റും ഓര്‍ഫിഷ് പ്രത്യക്ഷപ്പെടുന്നു എന്ന സിദ്ധാന്തത്തിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. പക്ഷേ ഇക്കാര്യം നമുക്ക് 100% നിഷേധിക്കാനാവില്ല.' 2019-ല്‍ ജപാനില്‍ രണ്ട് ഓര്‍ഫിഷ് മത്സ്യങ്ങളെ പിടികൂടിയപ്പോള്‍ ഉവോസു അക്വേറിയം സൂക്ഷിപ്പുകാരന്‍ കസുസ സൈബ ഇക്കാര്യം സിഎന്‍എനിനോട് പറഞ്ഞിരുന്നു.

2011ലെ ഫുകുഷിമ ഭൂകമ്പത്തിനും 20,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സുനാമിക്കും മുമ്പ് ഓര്‍ഫിഷിനെ കണ്ടെത്തിയിരുന്നു. ഇതാണ് ഇതിനെ നാശത്തിന്റെ ശകുനമായി കരുതുന്നത്.



Keywords: Why a giant deep sea creature, caught in Chile, had locals panicking, New Delhi, News, Fish, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia